കണ്ണൂര്‍: കണ്ണൂര്‍ പള്ളിക്കുന്നിൽ ഇന്നലെ വൈകിട്ടുണ്ടായ ദാരുണമായ അപകടത്തിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കണ്ണൂരിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് പിന്നിൽ നിന്ന് ലോറിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ലോറിയെ മറികടക്കുന്നതിനിടെയാണ് ബസ് പിന്നിൽ നിന്ന് ഇടിച്ചത്. ഇതോടെ നിയന്ത്രണം വിട്ട ലോറി റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി. മരം കടപുഴകി വീണു.
അപകടത്തിൽ ലോറി ഡ്രൈവര്‍ കൊണ്ടോട്ടി സ്വദേശി ജലീലാണ് മരിച്ചത്. ബസിന്‍റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളിൽ വ്യക്തമാക്കുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു.
വെട്ടുകല്ലുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ഉടമ ലോറിയുടെ ഇടതുവശത്ത് ഇരിക്കുന്നതിനാൽ രക്ഷപ്പെട്ടു.
അശ്രദ്ധമായുള്ള സ്വകാര്യ ബസുകളുടെ ഓട്ടം സംബന്ധിച്ച പരാതികള്‍ വ്യാപകമാണ്. അപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയാരംഭിച്ചു. ലൈസന്‍സ് റദ്ദ് ചെയ്യുമെന്നാണ് വിവരം.