x
NE WS KE RA LA
Kerala

പാലക്കാട്‌ വനിത നേതാക്കളുടെ മുറിയിൽ പരിശോധന: റിപ്പോർട്ട്‌ ആവശ്യപ്പെട്ടെന്ന് വനിത കമ്മീഷൻ അധ്യക്ഷ

പാലക്കാട്‌ വനിത നേതാക്കളുടെ മുറിയിൽ പരിശോധന: റിപ്പോർട്ട്‌ ആവശ്യപ്പെട്ടെന്ന് വനിത കമ്മീഷൻ അധ്യക്ഷ
  • PublishedNovember 18, 2024

പാലക്കാട് : കള്ളപ്പണ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന പരിശോധനയ്ക്കിടെ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വനിതാ കമ്മിഷന്‍.

വനിതാ നേതാക്കളുടെ മുറികളില്‍ നടത്തിയ പരിശോധനയുടെ സംഭവത്തിൽ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി വ്യക്തമാക്കി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണം. എന്നാൽ മുറികളിലുണ്ടായിരുന്ന വനിത നേതാക്കള്‍ പരാതി നല്‍കിയിട്ടില്ല.

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഹോട്ടലില്‍ താമസിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ എന്നിവരുടെ മുറികളിലാണ് പൊലീസിന്റെ രാത്രി പരിശോധന നടത്തിയത്. ഹോട്ടലില്‍ ഷാനിമോള്‍ ഉസ്മാന്‍ തനിച്ചായിരുന്നപ്പോള്‍ ഐഡി കാര്‍ഡ് പോലും കാണിക്കാതെ വനിതാ പൊലീസിനോടൊപ്പമല്ലാതെ പുരുഷ പൊലീസ് മാത്രമായി പരിശോധനയ്‌ക്കെത്തി എന്നതാണ് പരാതി.

വനിതാ പൊലീസിന്റെ സാന്നിധ്യമുണ്ടെങ്കിലേ പരിശോധിക്കാനാകൂ എന്ന് ഷാനിമോള്‍ ഉസ്മാന്‍ നിലപാടെടുത്തിരുന്നു. എന്നാൽ പുരുഷ പൊലീസ് കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ബാഗുകള്‍ പരിശോധിച്ചെന്നും ഷാനിമോളും ബിന്ദുവും ആരോപണം ഉന്നയിച്ചു . ഇത് സംബന്ധിച്ച വിവാദങ്ങളിലാണ് വനിതാ കമ്മിഷന്‍ അധ്യക്ഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *