x
NE WS KE RA LA
Kerala

പാലക്കാട് ദേശീയപാത ഇടിഞ്ഞ് താഴ്ന്നു

പാലക്കാട് ദേശീയപാത ഇടിഞ്ഞ് താഴ്ന്നു
  • PublishedMay 24, 2025

പാലക്കാട്: ആലത്തൂരില്‍ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു. സ്വാതി ജംഗ്ഷന് സമീപമാണ് ദേശീയപാത ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്. കള്‍വേര്‍ട്ട് നിര്‍മ്മാണം നടക്കുന്ന റോഡ് ആണ് താഴ്ന്നത്. ഇന്ന് പുലര്‍ചെയാണ്‌ സംഭവം. വാഹനങ്ങള്‍ പോകുന്നതിനിടയിലാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്.

സംഭവത്തെ തുടര്‍ന്ന് വാഹന ഗതാഗതം നിര്‍ത്തിവെച്ചു. കള്‍വര്‍ട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം ഗതാഗതം പുനസ്ഥാപിക്കുമെന്നാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാലക്കാട് നിന്ന് തൃശൂര്‍ പോകുന്ന രണ്ടുവരി പാതയാണ് ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്.

നേരത്തെ സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ നിർമാണത്തിലിരിക്കുന്ന ദേശീയ പാത 66ൽ വിള്ളലുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ ദേശീയ പാത അതോറിറ്റിക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്നും എന്താണ് സംഭവിച്ചതെന്നതില്‍ ദേശീയ പാതാ അതോറിറ്റി ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *