x
NE WS KE RA LA
Accident Kerala

പാലക്കാട് ബസ് ബൈക്കിൽ ഇടിച്ച് അപകടം : യുവാവിന് ദാരുണാന്ത്യം

പാലക്കാട് ബസ് ബൈക്കിൽ ഇടിച്ച് അപകടം : യുവാവിന് ദാരുണാന്ത്യം
  • PublishedMarch 24, 2025

പാലക്കാട്: കണ്ണനൂരിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം. യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികൻ മംഗലംഡാം സ്വദേശി ശിവദാസൻ (28) ആണ് മരിച്ചത്. കുഴൽമന്ദം ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു കല്ലട ബസും യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ബസ് തട്ടിയതിന് പിന്നാലെ യുവാവും ബൈക്കും ബസിൻ്റെ അടിയിൽപ്പെടുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ച് തന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *