x
NE WS KE RA LA
National

പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ ; തിരിച്ചടിച്ച് ഇന്ത്യ

പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ ; തിരിച്ചടിച്ച് ഇന്ത്യ
  • PublishedMay 2, 2025

ദില്ലി: നിയന്ത്രണ രേഖയിൽ വീണ്ടും പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ. നിയന്ത്രണ രേഖയിൽ കുപ്‍വാര, ബാരമുള്ള, പൂഞ്ച് എന്നിവിടങ്ങളിൽ തുടര്‍ച്ചയായി എട്ടാം ദിവസവും പാകിസ്ഥാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചു. പാകിസ്ഥാന്‍റെ വെടിവെയ്പ്പുണ്ടായതോടെ ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു.

സുരക്ഷാ സേന തിരിച്ചടിച്ചതോടെ പാകിസ്ഥാൻ പിൻവാങ്ങി. ഇതിനിടെ, ജമ്മു കശ്മീരിൽ ഭീകരരുമായി ബന്ധമുള്ളവരുടെ വീടുകളിൽ തെരച്ചിൽ ആരംഭിച്ചു. ശ്രീനഗറിൽ 21 ഇടങ്ങളിൽ ഉൾപ്പടെ നിരവധി പേരുടെ വീടുകളിലാണ് തെരച്ചിൽ നടത്തുന്നത്.

അതിര്‍ത്തികളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷാ വിന്യാസം ഇന്ത്യ ശക്തമാക്കി. സേനകളുടെ അഭ്യാസപ്രകടനവും തുടരുകയാണ്. യുപി യിലെ ഗംഗ എക്സ്പ്രസ് വേയിൽ യുദ്ധവിമാനങ്ങൾ അണിനിരത്തി വ്യോമസേനയുടെ പ്രകടനം നടക്കും. ഭീകരാക്രമണത്തിലെ സർക്കാർ നടപടി ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതിയും ഇന്ന് യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *