ആക്രമണത്തിന്റെ സൂത്രധാരൻ പാകിസ്താൻ തന്നെ;ലോകനേതാക്കൾക്ക് മുന്നിൽ തെളിവുകൾ നിരത്തി ഇന്ത്യ
ന്യൂഡൽഹി:പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ പാകിസ്താൻ തന്നെയെന്നതിന് തെളിവുകൾ ശേഖരിച്ച് ഇന്ത്യ.പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകനേതാക്കളുമായി ഇക്കാര്യം നേരിട്ട് പങ്കുവെക്കുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
ഇന്റലിജൻസ് തെളിവുകളും മറ്റ് തെളിവുകളും ഇന്ത്യ ശേഖരിച്ചിട്ടുണ്ട് . ആക്രമണം നടത്തിയ ഭീകരരെ കണ്ടാൽ അറിയാവുന്നവരുടെയടക്കം മൊഴികൾ ഇന്ത്യ ശേഖരിച്ചിട്ടുണ്ട്. ഭീകരരും അവരുടെ സംഘടനയുടെയും ‘ഇലക്ട്രോണിക്ക് ഒപ്പ്’ അടക്കമുള്ളവ പാകിസ്താനിലും സ്ഥിരം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഭീകരർ പരിശീലനം നേടിയത് പാകിസ്താനിലാണെന്നും, അവർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്തുകയായിരുന്നു എന്നതിനുള്ള തെളിവുകളും ഇന്ത്യ ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യം പ്രധാന രാജ്യങ്ങളുടെ പ്രതിനിധികളെയെല്ലാം ഇന്ത്യ ബോധ്യപ്പെടുത്തി.