x
NE WS KE RA LA
National

പാക് ഉദ്യോഗസ്ഥനെ പുറത്താക്കി; പിന്നാലെ ഇന്ത്യൻ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാൻ

പാക് ഉദ്യോഗസ്ഥനെ പുറത്താക്കി; പിന്നാലെ ഇന്ത്യൻ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാൻ
  • PublishedMay 14, 2025

ലാഹോര്‍: ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരുദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കി. ഇന്ത്യ പാക് ഉദ്യോഗസ്ഥനെ പുറത്താക്കിയതിന് പിന്നാലെയാണ് പാകിസ്താന്റെ നടപടി. ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാനുള്ള നിര്‍ദേശമാണ് ഇന്ത്യ നൽകിയത്. നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്‍റെ പേരിലാണ് നടപടി എടുത്തത്.

ഇതുസംബന്ധിച്ച് അടിയന്തര പ്രാബല്യത്തോടെയുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കുകയും ചെയ്തു. എന്താണ് ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്നുണ്ടായ ചേരാത്ത പെരുമാറ്റമെന്ന് വിശദീകരിച്ചിട്ടില്ല. ഇന്ത്യയിൽ ഔദ്യോഗിക പദവിയിലിരിക്കെ അതിന് ചേരാത്ത പ്രവര്‍ത്തി നടത്തിയെന്ന പേരിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *