x
NE WS KE RA LA
Crime National

പഹല്‍ഗാം ഭീകരാക്രമണം: ദ്വിദിന സൗദി സന്ദർശനം വെട്ടിച്ചുരുക്കി മോദി, കശ്മീരിൽ ബന്ദ്

പഹല്‍ഗാം ഭീകരാക്രമണം: ദ്വിദിന സൗദി സന്ദർശനം വെട്ടിച്ചുരുക്കി മോദി, കശ്മീരിൽ ബന്ദ്
  • PublishedApril 23, 2025

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് തിരിച്ചു. ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ – ബോയിംഗ് വിമാനം അൽപസമയത്തിനകം ഡൽഹിയിൽ എത്തും. പിന്നാലെ, മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല സുരക്ഷാ യോഗം ചേരും. ഔദ്യോഗിക വിരുന്ന് ഒഴിവാക്കി, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയാണ് മോദി മടങ്ങിയെത്തുന്നത്. കൂടിക്കാഴ്ചയിൽ പഹൽഗാം ഭീകരാക്രമണം ചർച്ചയായെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. സൗദി സഹായം വാഗ്ദാനം ചെയ്തെന്നും ഭീകരതയെ ഒന്നായി നേരിടാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചുവെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *