x
NE WS KE RA LA
National

പഹല്‍ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍

പഹല്‍ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍
  • PublishedApril 23, 2025

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രഖ്യാപിച്ചു. മരിച്ചവരുടെ മൃതദേഹം വീടുകളില്‍ എത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആക്രമണം നടത്തിയ മൂന്ന് ഭീകരരുടെ ചിത്രം സുരക്ഷാ സേന പുറത്തുവിട്ടു. സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ ഒരു മലയാളിയടക്കമുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ വിനോദ സഞ്ചാരികളെ തിരഞ്ഞുപിടിച്ച് വെടിവച്ചുവീഴ്ത്തുകയായായിരുന്നു. അനന്ത്‌നാഗിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ പഹല്‍ഗാമിലെ ബൈസരന്‍ താഴ്‌വരയില്‍ ചൊവ്വ പകല്‍ മൂന്നോടെയാണ് ആക്രമണമുണ്ടായത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ രാജസ്ഥാന്‍, തമിഴ്‌നാട്, കര്‍ണാടകം, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നുള്ളവരും നേപ്പാള്‍, യുഎഇ സ്വദേശികളുമുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടന ലഷ്‌കര്‍ ഇ തായ്ബയുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു. എന്‍ഐഎ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *