പഹല്‍ഗാം ആക്രമണം: ആക്രമണത്തിന് പിന്നിലുള്ളവരെ വെറുതെവിടില്ല, തക്ക ശിക്ഷ നല്‍കും ; പ്രധാനമന്ത്രി നരേന്ദ്ര മോദി

ശ്രീനഗർ : പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായവര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനുമപ്പുറമുള്ള ശിക്ഷ നല്‍കുമെന്നും ആക്രമണത്തിന് പിന്നിലുള്ളവരെ വെറുതെവിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് മോദി പ്രതികരിച്ചത്. കൂടാതെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആദരാജ്ഞലി അര്‍പ്പിക്കുകയും. പൊതുപരിപാടിയില്‍ മൗനം ആചരിക്കുകയും ചെയ്തു.
നീതി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും നമ്മോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയെ പിന്തുണച്ച ലോകരാജ്യങ്ങള്‍ക്ക് നന്ദിയെന്നും പ്രധാനമന്ത്രി പറഞ്ഞു.