x
NE WS KE RA LA
National

പെഹൽഗാം ആക്രമണം : തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

പെഹൽഗാം ആക്രമണം : തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി
  • PublishedApril 30, 2025

ന്യൂ ഡൽഹി: പഹൽഗാം ഭീകാരക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സുരക്ഷാ കാര്യങ്ങൾ വിലയിരുത്താൻ മന്ത്രിസഭ സമിതി യോഗം ഇന്ന് വീണ്ടും ചേരും. അതിർത്തിയിൽ പാക് പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, കര-വ്യോമ-നാവിക സേനകളുടെ മേധാവിമാരുമായുള്ള യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി സൈന്യത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. സേന മേധാവിമാരുടെ യോഗത്തിന് ശേഷം അഭ്യന്തമന്ത്രി അമിത് ഷായുമായും മോദിയുമായി ചർച്ച നടത്തി.

കൂടാതെ ഇന്ത്യയുടെ നീക്കങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിസഭ സമിതി യോഗം ഇന്ന് ചേരും. ഭീകരാക്രമണത്തിൽ എൻഐഎയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിൽ പങ്കെടുത്തവർ ഒന്നര വർഷം മുൻപ് ജമ്മുകശ്മീരിൽ എത്തിയെന്ന് എൻഐഎക്ക് വിവരം ലഭിച്ചു. കേസിൽ നിർണായക ദൃക്സാക്ഷിയുടെ മൊഴിയും എൻ ഐ എ രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *