x
NE WS KE RA LA
Kerala

പഹൽഗാം ആക്രമണം; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി

പഹൽഗാം ആക്രമണം; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി
  • PublishedApril 25, 2025

കൊച്ചി: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശി രാമചന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി. കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന് നടന്നു. ചങ്ങമ്പുഴ പാര്‍ക്കിനോട് സമീപത്തുള്ള ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത് . രാവിലെ 7 മുതൽ മൃതദേഹം ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെച്ചു . ജില്ലാ കളക്ടര്‍, ഹൈബി ഈഡന്‍ എംപി, മന്ത്രി പി രാജീവ് അടക്കം നിരവധി പ്രമുഖര്‍ ചങ്ങമ്പുഴ പാര്‍ക്കിലെത്തി രാമചന്ദ്രന് അന്തിമോപചാരം അര്‍പ്പിച്ചു. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. 12 മണിയോടെ സംസ്‌കാരം നടത്തി

Leave a Reply

Your email address will not be published. Required fields are marked *