x
NE WS KE RA LA
Accident Kerala

നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി; 3 പേർക്ക് പരിക്ക്

നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി; 3 പേർക്ക് പരിക്ക്
  • PublishedNovember 28, 2024

കൊല്ലം: പാരിപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി 3 പേർക്ക് പരിക്ക്. അപകടത്തിൽ കച്ചവടക്കാരന് കാലിന് ​ഗുരുതരമായി പരിക്കേറ്റു. പാരിപ്പള്ളി മുക്കട ജംഗ്ഷനിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. വർക്കല ഭാഗത്തേക്ക് തിരിയുന്നതിനിടെ കാർ നിയന്ത്രണം വിടുകയും.

ആദ്യം ബൈക്ക് യാത്രക്കാരെ കാറിടിക്കുകയും ഇവർ താഴെ വീഴുകയും ചെയ്തു. പിന്നീട് നിയന്ത്രണം വിട്ട് കാർ വഴിയോര കച്ചവടക്കാരുടെ ദേഹത്തേക്ക് പാഞ്ഞു കയറുകയായിരുന്നു.

അപകടം കണ്ടയുടനെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *