x
NE WS KE RA LA
Accident National

നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി; കാൽനടയാത്രക്കാരായ നാല് പേർക്ക് ദാരുണാന്ത്യം.

നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി; കാൽനടയാത്രക്കാരായ നാല് പേർക്ക് ദാരുണാന്ത്യം.
  • PublishedDecember 10, 2024

മുംബൈ: നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാർക്ക് വേണ്ടിയുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറി അപകടം. 4 പേര്‍ മരിച്ചു. മുംബൈ കുർളയിലാണ് അപകടമുണ്ടായത്. 15 പേർക്ക് പരിക്കുകളുണ്ട്. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണ്.
സംഭവത്തിൽ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു . അപകട കാരണം ബ്രേക്ക് തകരാറായതാണോ മറ്റെന്തെങ്കിലും പ്രശ്നമാണോ എന്നതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *