x
NE WS KE RA LA
Politics

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍
  • PublishedSeptember 19, 2025

കല്‍പ്പറ്റ: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വായനാട്ടിലെത്തും. സ്വകാര്യ സന്ദര്‍ശനത്തിനായാണ് ഇരുവരും വായനാട്ടിലെത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ നേതാക്കന്മാരെ കാണാനുള്ള സാധ്യതയും തള്ളികളയാനാകില്ല. പ്രിയങ്ക ഗാന്ധി എംപി കഴിഞ്ഞ ഒരാഴ്ചയായി മണ്ഡല പര്യടനത്തിനായി വയനാട്ടിലുള്ളതുകൂടി കണക്കിലെടുത്താണ് രാഹുലും സോണിയയും ഒരുമിച്ചുള്ള വരവ്. ഒരു ദിവസം മാത്രമാണ് ഇരുവരും വയനാട്ടില്‍ സന്ദര്‍ശനം നടത്തുകയെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ന് രാവിലെ 10 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന ഇരുവരും കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലെത്തും. പ്രതികൂല കാലാവസ്ഥയാണെങ്കില്‍ റോഡ് മാര്‍ഗം യാത്ര ചെയ്യാനും പദ്ധതിയുണ്ട്.കഴിഞ്ഞ ഒരാഴ്ചയായി മണ്ഡലത്തില്‍ പര്യടനം നടത്തുന്ന പ്രിയങ്ക ഗാന്ധി സാമൂഹിക- മതസാമുദായിക നേതാക്കന്‍മാരെ സന്ദര്‍ശിച്ചിരുന്നു. അതേസമയം, പാര്‍ട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് വയനാട് കോണ്‍ഗ്രസ്. ഈ വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി എംപി ജില്ലാ നേതൃത്വത്തോട് വിവരം തേടിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *