ഓപ്പറേഷൻ സിന്ദൂർ: ചൈനയും കാനഡയും തുർക്കിയും ഒഴിവാക്കി ഇന്ത്യ

ദില്ലി: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്ല. ചൈനയും കാനഡയും തുർക്കിയും ഈ ഘട്ടത്തിൽ ഇന്ത്യ ഒഴിവാക്കി. പാകിസ്ഥാനുമായുള്ള തീവ്ര സൗഹൃദമാണ് ചൈനയും തുർക്കിയും ഒഴിവാക്കാനുള്ള കാരണമായിരിക്കുന്നത്. അതുപോലെ ഇന്ത്യാ വിരുദ്ധ നിലപാടുയർത്തി ഖലിസ്ഥാൻ വിഘടന വാദത്തെ പിന്തുണക്കുന്നതിനാലാണ് കാനഡക്കെതിരായ നിലപാട്.
അതുപോലെ ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ അടുത്ത വർഷം യുഎൻ രക്ഷാ സമിതിയിൽ ചേരുന്ന രാജ്യങ്ങളിലടക്കം ഇന്ത്യൻ സംഘം സന്ദർശനം നടത്തും. പാക് കേന്രീകൃത ഭീകര സംഘടനകൾക്കെതിരായ തെളിവുകൾ ഇന്ത്യ സംഘാംഗങ്ങൾക്ക് നൽകുകയും ചെയ്യും. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഈ തെളിവുകൾ നൽകും. അതേസമയം തൃണമൂൽ കോൺഗ്രസിനോട് സംസാരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിനിധി സംഘത്തെ അയക്കുന്നതിനെ എതിർക്കുന്ന രാഷ്ട്രീയം അനാവശ്യമെന്ന് ശരദ് പവാർ പറഞ്ഞു .