ഫൂട്ട്ബോൾ രാജാവ് പെലെയുടെ ജന്മദിനം, വിട പറഞ്ഞിട്ടും മരിക്കാത്ത ഓർമയായി എന്നും പെലെ മാത്രം

പതിനഞ്ചാം വയസ്സിൽ സാന്റോസിലൂടെ ഫുട്ബോൾ ജീവിതത്തിന്റെ തുടക്കമിട്ട ഫൂട്ട്ബോൾ രാജാവ് പെലെയുടെ ജന്മദിനമാണ് ഇന്ന്. 16 ആം വയസിൽ ബ്രസീൽ ദേശീയ ടീമിൽ എത്തി, മൂന്നു ലോകകപ്പുകൾ നേടിയ ഒരേയൊരു താരമായ പെലെക്ക് ഫിഫ നൂറ്റാണ്ടിൻറെ താരമെന്ന ബഹുമതി നൽകി ആദരിച്ചിരുന്നു. ഗോളുകളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോർഡും പെലെയ്ക്ക് സ്വന്തമാണ്. 14 ലോകകപ്പുകളില്‍ നിന്നുമായി 12 ഗോളുകളും 10അസിസ്റ്റുമാണ് പെലെ നേടിയത്.
1940 ഒക്ടോബർ 23ന് സാവോ പോളോയിലെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച പെലെയ്ക്ക് അച്ചൻ നൽകിയ പേര് എഡ്സൺ അറാന്റെസ് ദൊ നാസിമെന്റോ എന്നാണ്. കൂട്ടുകാർ അവനെ വിളിച്ചത് കറുത്ത മുത്തെന്നും. പിന്നീട് അത് പെലെ എന്നായി മാറി. പത്താം നമ്പർ ജഴ്സി എന്നതു പെലെയുടെ മാത്രം ജഴ്സി എന്ന നിലയിലേക്ക് ഗോള്‍ വേട്ടകൊണ്ട് പെലെ എത്തി. വിരമിച്ച ശേഷം ഫുട്ബോള്‍ അംബാസിഡറായി ആയിരുന്നു പെലെയുടെ പ്രവര്‍ത്തനം. പെലെ കാൽപന്തുകളിയോട് വിടപറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു. എങ്കിലും ലോകഫുട്ബോളിന്റെ പ്രതീകം പെലെ തന്നെ.