പാലക്കാട്: ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ച് അപകടം. ഒരാൾ മരിച്ചു. അപകടത്തിൽ തച്ചനാട്ടുകര നാട്ടുകൽ നാട്ടുകൽ ഓവുപാലത്തിന് സമീപം ചേങ്ങോടൻ മൊയ്തുക്കുട്ടിയുടെ ഭാര്യ നഫീസയാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന മകൻ റഫീഖ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകല്ലിൽ നിന്നും മകളുടെ വീടായ ആലിപ്പറമ്പിലേക്ക് പോകുമ്പോഴാണ് സംഭവം. കരിങ്കല്ലത്താണി കാമ്പുറം റോഡിലെ പള്ളിക്കുന്ന് ഭാഗത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം ഉണ്ടായത്.
Recent Posts
- സാമ്പിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്പന; ആശുപത്രിക്കെതിരെ നടപടി
- തോട് വൃത്തിയാക്കാനെത്തിയ മണ്ണു മാന്തിയന്ത്രം വെള്ളത്തിൽ മുങ്ങി
- റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലരളില് ചൊവ്വാഴ്ച്ച സൈറണ്‍ മുഴങ്ങും
- പാലക്കാട് വയോധികൻ ട്രെയിനിന് മുന്നിൽ ചാടി; നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
- യുവാവിനെ വാട്ടർ ടാങ്കിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Recent Comments
No comments to show.