ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു.

പത്തനംതിട്ട: പൂങ്കാവിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന കോന്നി സ്വദേശി നഹാസുദ്ദീൻ (49) ആണ് മരിച്ചത്. നഹാസുദ്ദീനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.