x
NE WS KE RA LA
Crime

യാത്രക്കിടെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഒരാളെ പിടികൂടി

യാത്രക്കിടെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഒരാളെ പിടികൂടി
  • PublishedMay 15, 2025

പുനലൂര്‍: യാത്രക്കിടെ ട്രെയിനില്‍ നിന്ന് വീണ് തൂത്തുക്കുടി സ്വദേശി മരിച്ച സംഭവത്തില്‍ ഒരാളെ പുനലൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. തെങ്കാശി സ്വദേശി കുട്ടിരാജ (33) യാണ് പിടിയിലായത്. തൂത്തുക്കുടി ഷണ്മുഖപുരം സ്വദേശി സെന്തില്‍കുമാര്‍ (46) ആണ് കഴിഞ്ഞദിവസം രാത്രി 12.30ന് കൊട്ടാരക്കര മൈലം ഇടയം ഭാഗത്ത് പാലക്കാട്-തൂത്തുക്കുടി-പാലരുവി എക്‌സ്പ്രസില്‍ നിന്ന് വീണ് മരിച്ചത്.

പൊലീസ് പറയുന്നത്: സെന്തില്‍ കുമാര്‍ ചെങ്ങന്നൂരില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്നു. നാട്ടിലേക്ക് പോകാനായി ചെങ്ങന്നൂരില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. ട്രെയിന്‍ കൊല്ലത്ത് എത്തിയപ്പോള്‍ ഇവിടെനിന്ന് തിരുനെല്‍വേലിക്ക് പോകാനായി ഏഴംഗസംഘം കയറിയിരുന്നു.

സെന്തില്‍കുമാര്‍ മൊബൈലില്‍ ഉറക്കെ പാട്ട് വെച്ച് കേള്‍ക്കുന്നതുസംബന്ധിച്ച് മദ്യലഹരിയിലായിരുന്ന ഈ സംഘവുമായി തര്‍ക്കമുണ്ടായി. കൊട്ടാരക്കര സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ തര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് കുട്ടിരാജ സീറ്റില്‍നിന്ന് എഴുന്നേറ്റ് സെന്തില്‍കുമാറിനെ അടിക്കാന്‍ ശ്രമിച്ചു. ഈസമയം തുറന്നുകിടന്ന ഡോറിന് സമീപം നിന്നിരുന്ന സെന്തില്‍കുമാര്‍ പുറത്തേക്ക് വീണ് മരിക്കുകയായിരുന്നു. സംഘത്തിലെ എല്ലാവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തിരുന്നു.

എസ്.എച്ച്.ഒ ജി. ശ്രീകുമാര്‍, സി.പി.ഒമാരായ അനിക്കുട്ടന്‍, വിനോദ്, പ്രേംകുമാര്‍, സവിന്‍, മനു, അരുണ്‍ മോഹന്‍, ദീപ്തി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തുടരന്വേഷണം തിരുവനന്തപുരം റെയില്‍വേ പൊലീസ് സി.ഐയുടെ നേതൃത്വത്തില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *