x
NE WS KE RA LA
National Sports

ഒളിമ്പിക്സ്: പാരീസില്‍ ഇന്ന് മിഴി തുറക്കും, 155 അംഗങ്ങളുമായി ഇന്ത്യന്‍ സംഘം

ഒളിമ്പിക്സ്: പാരീസില്‍ ഇന്ന് മിഴി തുറക്കും, 155 അംഗങ്ങളുമായി ഇന്ത്യന്‍ സംഘം
  • PublishedJuly 26, 2024

പാരിസ്: ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. അമ്പെയ്ത്തില്‍ പുരുഷ വനിതാ ടീമുകള്‍ ക്വാര്‍ട്ടറിലെത്തി. യോഗ്യത റൗണ്ടില്‍ 2013 പോയന്റ് നേടിയാണ് ഇന്ത്യന്‍ പുരുഷ സംഘം മെഡല്‍ പ്രതീക്ഷകളിലേക്ക് മുന്നേറിയത്. മൂന്നാം സ്ഥാനത്താണ് ധീരജ് ബൊമ്മദേവര, തരൂണ്‍ദീവ് റായ്, പ്രവീണ്‍ ജാധവ് സംഘം ഫിനിഷ് ചെയ്തത്. ദക്ഷിണ കൊറിയ ഒന്നാമതും ഫ്രാന്‍സ് രണ്ടാമതുമെത്തി. നാലാം സ്ഥാനത്തെത്തിയ ചൈനയും ക്വാര്‍ട്ടറിലേക്ക് നേരിട്ട് യോഗ്യത നേടി. റാങ്കിങ് റൗണ്ടില്‍ നാലാമത് ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ വനിതകള്‍ നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. 28ന് നടക്കുന്ന ക്വാര്‍ട്ടറില്‍, നെതര്‍ലന്‍ഡ്സ്-ഫ്രാന്‍സ് മത്സര വിജയികളാകും ഇന്ത്യയുടെ എതിരാളികള്‍. ഭജന്‍ കൗര്‍, ദീപിക കുമാരി, അങ്കിത ഭക്ത് എന്നിവരടങ്ങിയ ടീമാണ് ക്വാര്‍ട്ടറിലെത്തിയത്. ഒളിമ്പിക്സ് റെക്കോര്‍ഡ് തിരുത്തി 2046 പോയന്റ് നേടി ദക്ഷിണ കൊറിയ ഒന്നാമത് ഫിനിഷ് ചെയ്തു. ചൈന (1996), മെക്സിക്കോ (1986) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്.
റാങ്കിങ് റൗണ്ടിലെ ആദ്യ നാലു സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറില്‍ കടക്കും. അഞ്ച് മുതല്‍ 12 വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ പ്രീക്വാര്‍ട്ടര്‍ കളിക്കണം. ക്വാര്‍ട്ടറില്‍ ജയിച്ചാല്‍ സെമിയില്‍ കരുത്തരായ ദക്ഷിണ കൊറിയയാകും ഇന്ത്യന്‍ വനിതകളുടെ എതിരാളികള്‍.

Leave a Reply

Your email address will not be published. Required fields are marked *