എസ്എസ്എല്‍സി പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് എന്ന് പരാതി ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും സ്‌കൂളില്‍ എത്തുന്നു

കോഴിക്കോട്:വില്ല്യാപ്പള്ളി എം ജെ വി എച്ച് എസ് എസ് സ്‌കൂളിലെ എസ്എസ്എല്‍സി പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് എന്ന് പരാതി.പരീക്ഷാ ദിവസം കുട്ടികളെ സഹായിക്കാന്‍ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും സ്‌കൂളില്‍ എത്തുന്നു എന്നാണ് പരാതി. കോഴിക്കോട് വില്ല്യാപ്പള്ളി എം ജെ വി എച്ച് എസ് എസ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഓഡിയോ സന്ദേശത്തിലാണ് A+ കുറയാന്‍ സാധ്യതയെന്ന് ഗ്രൂപ്പില്‍ മെസേജ് വന്നത്. പരാതിക്ക് പിന്നാലെ സ്‌കൂളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രണ്ട് ദിവസം പരിശോധന നടത്തിയിരുന്നു. ക്രമക്കേട് നടന്നതില്‍ അന്വേഷം ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട് ഡിഡിഇ പൊലീസ് ഇന്റലിജന്‍സ് പരിശോധനയ്ക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
‘മാഷ് കടും പിടുത്തക്കാരനാണ്. എച്ച് എം പറഞ്ഞതിന് ശേഷമാണ് കുട്ടികളെ വിട്ടത്. ഇങ്ങനെയുളള ഒരുപാട് കണ്‍ഫ്യൂഷനുകള്‍ക്കിടയില്‍ നമ്മുക്ക് മറ്റുളള കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. പരീക്ഷാ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകര്‍ പരീക്ഷാ ദിവസം സ്‌കൂളിലെത്തണമെന്ന് പല പ്രാവശ്യം പറഞ്ഞതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു പക്ഷേ ഇന്ന് എല്ലാവരും കൂടി ലീവെടുത്തു കളഞ്ഞു. ഒരാള്‍ പോലും വന്നില്ല. അവസാനം സോഷ്യല്‍ പരീക്ഷയ്ക്ക് നമ്മുക്ക് എങ്ങനെയെങ്കിലും സഹായിക്കാന്‍ സാധ്യതയുളള കുട്ടികള്‍ക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കാന്‍ സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ വേണ്ടെ. അവസാനം എച്ച് എം സാലിയെ വിളിച്ചു വരുത്തി എന്നാണ് വാട്‌സപ്പ് ഗ്രൂപ്പില്‍ വന്ന ഓഡിയോ സന്ദേശം.