റാഗിങ് നടത്തിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനം അനുവദിക്കില്ലെന്ന് നഴ്‌സിംഗ് കൗണ്‍സില്‍

കോട്ടയം: കോട്ടയത്തെ നഴ്‌സിംഗ് കോളേജിലെ റാഗിങ്ങില്‍ നടപടി. പ്രതികളായ 5 നഴ്‌സിങ് വിദ്യാര്‍ത്ഥികളുടേയും തുടര്‍ പഠനം തടയാന്‍ നഴ്‌സിംഗ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. കോളേജ് അധികൃതരെയും സര്‍ക്കാരിനേയും തീരുമാനം അറിയിക്കും. ഹോസ്റ്റല്‍ മുറിയില്‍ കണ്ണില്‍ ചോരയില്ലാത്ത ക്രൂരത കാണിച്ച കെ പി രാഹുല്‍രാജ്, സാമുവല്‍ ജോണ്‍സണ്‍, എന്‍ എസ് ജീവ, റിജില്‍ ജിത്ത്, എന്‍ വി വിവേക് എന്നീ വിദ്യാര്‍ത്ഥികള്‍ പഠനം തുടരാന്‍ അര്‍ഹരല്ലെന്നാണ് നഴ്‌സിംഗ് കൗണ്‍സിലിന്റെ കണ്ടെത്തല്‍. ഇന്ന് ചേര്‍ന്ന നേഴ്‌സിങ് കൗണ്‍സില്‍ യോഗത്തിലാണ് പ്രതികളായ മുഴുവന്‍ വിദ്യാര്‍ഥികളെയും തുടര്‍ പഠനത്തില്‍ നിന്നും വിലക്കാന്‍ തീരുമാനമെടുത്തത്. ജൂനിയര്‍ വിദ്യാര്‍ത്ഥികളോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പ്രതികള്‍ ചെയ്തുതന്നാണ് നേഴ്‌സിങ് കൗണ്‍സിലിന്റെ വിലയിരുത്തല്‍.