ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് പാണത്തൂര്‍ സ്വദശി ചൈതന്യയാണ് മരിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് കോളേജ് ഹോസ്റ്റല്‍ മുറിയിൽ ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിദ്യാർത്ഥി. എന്നാൽ വാര്‍ഡന്‍റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യാ ശ്രമമെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരം നടത്തി.
വാര്‍ഡനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരിക്കുന്നത്. മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥിനിയായ ചൈതന്യയെ വാര്‍ഡൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം ഉയരുന്നത്.
പെൺകുട്ടി വയ്യാതെയിരിക്കുമ്പോള്‍ ഭക്ഷണമുൾപ്പെടെ കൊടുക്കാൻ വാർഡൻ തയ്യാറായില്ലെന്നും വയ്യാതിരുന്നിട്ടും മാനസിക പീഡനം തുടർന്നുവെന്നും ഇത് താങ്ങാൻ വയ്യാതെയാണ് ചൈതന്യ ആത്മഹത്യാശ്രമം നടത്തിയതെന്നും സുഹൃത്തുക്കൾ പറഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ച ചൈതന്യയെ ആദ്യം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും. പിന്നീട് ആത്മഹത്യയ്ക്കുശേഷം കോമയിലായ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.