മലപ്പുറം : പി വി അന്‍വറുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു . വിഷയത്തില്‍ തീരുമാനം തന്റെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും . അന്‍വറുമായി വ്യക്തിപരമായി പ്രശ്‌നങ്ങളില്ലെന്നും . ഇന്നലെയും ഉച്ചയ്ക്ക് ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. അദ്ദേഹം പറഞ്ഞു. .
പാര്‍ട്ടി വലിയൊരു ദൗത്യമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും. ഈ ഒരു സാഹചര്യത്തില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടാണ് പ്രവര്‍ത്തനരംഗത്തേക്ക് ഇറങ്ങുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.. രാവിലെ പിതാവിന്റെ ഖബറിടത്തിലെത്തി പ്രാര്‍ഥിച്ചാണ് പ്രചാരണമാരംഭിക്കുന്നത്. പാണക്കാട് പോയി തങ്ങള്‍മാരെ കൂടി കണ്ടതിന് ശേഷം പ്രചാരണ രംഗത്തേക്ക് ഇറങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ കാലത്തും രാഷ്ട്രീയത്തിനതീതമായ പിന്തുണയാണ് എനിക്ക് നിലമ്പൂര്‍ നല്‍കിയിട്ടുള്ളത്. ഇനിയും ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ പോലെ മത്സരിക്കാന്‍ യോഗ്യതയുള്ള നിരവധിയാളുകളുണ്ടെന്നും അങ്ങനെയുള്ളപ്പോള്‍ തന്നെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തതില്‍ സംതൃപ്തിയുണ്ടെന്നും. എല്ലാവരും ഒരുമിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമായിരിക്കും നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.