x
NE WS KE RA LA
Kerala

വീട് നിർമ്മാണത്തിന് എൻ ഒ സി ലഭിച്ചില്ല; ആദിവാസി കുടുംബം വനം വകുപ്പിനെതിരെ സമരത്തിൽ

വീട് നിർമ്മാണത്തിന് എൻ ഒ സി ലഭിച്ചില്ല; ആദിവാസി കുടുംബം വനം വകുപ്പിനെതിരെ സമരത്തിൽ
  • PublishedDecember 12, 2024

ഇടുക്കി: വീട് നിർമ്മാണത്തിന് വനംവകുപ്പ് എൻഒസി നൽകിയില്ല. പരാതിയുമായി ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസിന് മുന്നിൽ സമരവുമായി ആദിവാസി കുടുംബം രംഗത്ത്. ഇടുക്കി കണ്ണംപടി വലിയമൂഴിക്കല്‍ രാജപ്പനും ഭാര്യ ലൈലാമ്മയും ആണ് ഓഫീസിന് മുന്നിൽ സമരം നടത്തുന്നത്. ലൈഫ് മിഷനിൽ ലഭിച്ച വീട് നിർമ്മിക്കുന്നതിന് വനംവകുപ്പ് തടസ്സം നിൽക്കുന്നു എന്നാണ് കുടുംബത്തിന്റെ ആരോപിക്കുന്നത്. എന്നാൽ മറ്റൊരു സ്ഥലത്ത് വീട് നിർമ്മിക്കുന്നതിന് കൈവശരേഖ നൽകിയിട്ടുണ്ട് എന്നാണ് സംഭവത്തിൽ വനംവകുപ്പിന്റെ വിശദീകരണം നൽകിയിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *