കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംഭവത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം. കണ്ണൂർ നടാലിലെ വീട്ടിലെത്തിയാണ് ബത്തേരി ഡിവൈഎസ്പിയും സംഘവും മൊഴി എടുക്കുന്നത്. എൻ എം വിജയന്‍റെ ആത്മഹത്യാ കേസില്‍ വയനാട് ഡിസിസി ഓഫീസിൽ നേരത്തെ പൊലീസ് പരിശോധന നടത്തി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. വിജയൻ കെപിസിസി അധ്യക്ഷന് എഴുതിയ കത്തിലെ വിവരങ്ങളാണ് ചോദിച്ചറിയുന്നത്. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയാനില്ലെന്നും ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷരീഫ് പറഞ്ഞു .
Recent Posts
- നിർമാണം പുരോഗമിക്കുന്ന ദേശീയപാത റോഡിലേക്ക് ഇടിഞ്ഞുവീണു
- കോഴിക്കോട് നിർത്തിയിട്ട സ്കൂട്ടറിലേക്ക് കാർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു
- ബെംഗളൂരുവിൽ മഴക്കെടുതി; ഒരുമരണം
- റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുളളിൽ കുടുങ്ങി; നാല് കുട്ടികൾക്ക് ദാരുണാന്ത്യം
- പത്ര വിതരണത്തിനിടെ സ്കൂട്ടറിൽ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം
Recent Comments
No comments to show.