എൻ എം വിജയൻ്റെ ആത്മഹത്യ: ഐ സി ബാലകൃഷ്ണനെ ചോദ്യം ചെയ്തു

വയനാട്: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിചേര്‍ത്ത ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ ചോദ്യം ചെയ്യലിന് ഹാജരായി. ബത്തേരി ഡിവൈഎസ്പി അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. സംഭവത്തിൽ ആത്മഹത്യപ്രേരണ കുറ്റമാണ് ഐസി ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്.
ഡിവൈഎസ്പി ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് കോടതിയുടെ അനുമതിയുണ്ട്. അതിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. എന്നാൽ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ മറ്റ് നടപടികളിലേക്കൊന്നും കടക്കില്ല.
ഇന്നലെ ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്റെയും കെകെ ഗോപിനാഥിന്റെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് സിപിഐഎം ഉള്ളത്. നേരത്തെ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെ പങ്കെടുത്തുള്ള സമരങ്ങള്‍ നടന്നതാണ്. ഏരിയ തലങ്ങളില്‍ വാഹന പ്രചാരണ ജാഥയും ബത്തേരിയില്‍ മനുഷ്യ ചങ്ങലയും സംഘടിപ്പിക്കാനാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്.