കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം; ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

ഭോപ്പാല്‍: കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ വാഹനാപകടം. ഒമ്പത് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം. പ്രയാഗ് രാജില്‍ നിന്നും ആന്ധ്രാപ്രദേശിലേക്ക് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി വാന്‍ ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകട കാരണം. വാന്‍ പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. വാനിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കുകളുണ്ട്.
നാഗ്പൂര്‍-പ്രയാഗ് രാജ് നാഷണല്‍ ഹൈവേയിലുണ്ടായ അപകടത്തില്‍ സംഭവവസ്ഥലത്ത് വച്ചുതന്നെ ഒമ്പതുപേരും മരിച്ചു. ട്രക്ക് ഡ്രൈവറുടെ അനാസ്ഥയാണ് അപകട കാരണമെന്നും . ബസിനുള്ളി ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തെത്തുടർന്ന്, കളക്ടറും ജബൽപൂർ പോലീസ് സൂപ്രണ്ടും സ്ഥലത്തെത്തി.