x
NE WS KE RA LA
Kerala

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി; പ്രഖ്യാപനവുമായി എംവി ​ഗോവിന്ദൻ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി; പ്രഖ്യാപനവുമായി എംവി ​ഗോവിന്ദൻ
  • PublishedMay 30, 2025

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചിരിക്കുകയാണ് എൽ ഡി എഫ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയ പോരാത്തതിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ് നിലമ്പൂർ. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പിവി അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു. ഒറ്റുകൊടുത്തു. കാല് പിടിക്കുമ്പോ മുഖത്ത് ചളിവാരി എറിയുന്നു എന്നാണ് അൻവർ യുഡിഎഫിനെ കുറിച്ച് പറഞ്ഞത്. അൻവറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ട്. രാഷ്ട്രീയ പോരാട്ടമാണെന്നും . സ്വരാജ് നിലമ്പൂരിൽ സമ്മതനാണ്. പാർട്ടിയാണ് സ്ഥാനാർത്ഥിയാരെന്ന് തീരുമാനിക്കുന്നതെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *