നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു

മലപ്പുറം: ഇടതു മുന്നണി സ്ഥാനാർഥി എം സ്വരാജും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി വി അൻവറും ഇന്ന് നിലമ്പൂരില്‍ നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ പതിനൊന്ന് മണിക്കാണ് സ്ഥാനാര്‍ത്ഥി പി വി അൻവര്‍ പത്രിക സമർപ്പിച്ചത്. പ്രവർത്തകർക്കൊപ്പം റോഡ് ഷോ നടത്തിയതിന് ശേഷമാണ് അൻവർ പത്രികാ സമര്‍പ്പണം നടത്തിയത്. ഒപ്പം പതിനൊന്നു മണിയോടെ എം സ്വരാജും നിലമ്പൂർ താലൂക്ക് ഓഫീസിലെത്തി പത്രിക സമർപ്പിച്ചു.
ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് പത്രിക നൽകിയത്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയും ഇന്നാണ്. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്‍റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വൈകുന്നേരം നാലുമണിക്ക് നിലമ്പൂർ കോടതിപ്പടിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.