നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും

മലപ്പുറം : നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. 5000ലധികം പ്രവർത്തകരും യുഡിഎഫ് നേതാക്കളും പങ്കെടുക്കുന്ന റാലിയോടെയാണ് നിലമ്പൂർ താലൂക്ക് ഓഫീസിൽ എത്തി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിക്കുക. അതുപോലെ പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികൾ എത്തി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവയ്ക്കാനുള്ള തുക കൈമാറി. ആര്യാടൻ മുഹമ്മദ് മത്സരിച്ചിരുന്ന കാലത്തും എസ്റ്റേറ്റ് തൊഴിലാളികൾ തന്നെയാണ് കെട്ടിവയ്ക്കാനുള്ള തുക നൽകിയിരുന്നത്.