നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ; ആര്യാടൻ ഷൗക്കത്ത് ഇന്ന് പുതുപ്പള്ളിയിൽ

കോട്ടയം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പുതുപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെത്തും. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്താനാണ് യുഡിഎഫ് നേതാക്കളോടൊപ്പം അദ്ദേഹമെത്തുന്നത്. പുതുപ്പള്ളിയിൽ എത്തുന്ന ആര്യാടൻ ഷൗക്കത്തിനെ ചാണ്ടി ഉമ്മൻ എംഎൽഎയും യുഡിഎഫ് പ്രവർത്തകരും ചേർന്ന് സ്വീകരിക്കും.