x
NE WS KE RA LA
Kerala

മലപ്പുറത്ത് എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്

മലപ്പുറത്ത് എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്
  • PublishedApril 4, 2025

മലപ്പുറം: മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. കൊച്ചി എൻഐഎയാണ് അഞ്ച് വീടുകളിൽ റെയ്ഡ് നടത്തിയിരിക്കുന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് റെയ്ഡ്. സംഭവത്തിൽ നാല് പേരെ എൻഐഎ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലാണ് എൻ ഐ എ റെയ്ഡ് നടത്തിയത്. പഴയടത്ത് ഷംനാദിൻ്റെ വീട്ടിലും റെയ്ഡ് നടത്തിയെങ്കിലും ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *