തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഗോപന് ലിവര്‍ സിറോസിസും വൃക്കകളില്‍ സിസ്റ്റുമുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.മൂക്കിലും തലയിലുമായുള്ള നാല് ചതവുകള്‍ മരണകാരണമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.രാസപരിശോധന കൂടി പുറത്തുവന്നാലെ മരണകാരണം ഉറപ്പിക്കാനാകൂ എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസം ഒന്‍പതിനാണ് ഗോപന്‍ മരിച്ചത്. മരണം നടന്നത് പകല്‍ 11ന് ആയിരുന്നിട്ടും ബന്ധുക്കളെയോ സമീപവാസികളേയോ അറിയിക്കാതെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് മരണം ചര്‍ച്ചയായത്. നാട്ടുകാര്‍ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. അയല്‍വാസിയുടെ പരാതിയില്‍ പൊലീസ് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. നെഞ്ചുവരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള പൂജാദ്രവ്യങ്ങള്‍ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. ഇത് മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. മക്കള്‍ പൊലീസിനു നല്‍കിയ മൊഴിയിലും ഇത്തരത്തിലാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് പറഞ്ഞിരുന്നു.