11 പുതിയ സ്റ്റോറുകളുമായി സാന്നിധ്യം ശക്തമാക്കി സോഡിയാക് ക്ലോത്തിംഗ്

കൊച്ചി: പുരുഷന്മാര്‍ക്കുള്ള മികച്ച വസ്ത്രങ്ങളുടെ കലവറയായ സോഡിയാക് കേരളത്തില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നു. കമ്പനി നടത്തുന്ന 11 സ്റ്റോറുകളില്‍, പ്രീമിയം മെന്‍സ് വെയര്‍ ബ്രാന്‍ഡുകളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഫോര്‍മല്‍ വസ്ത്രങ്ങള്‍ താല്പര്യമില്ലാത്തവര്‍ക്കു, ഇസഡ്-3 റിലാക്‌സ്ഡ് ലക്ഷ്വറി കാഷ്വല്‍ വസ്ത്രങ്ങളും ഇവിടെ ഉണ്ട്.

സോഡിയാക് സില്‍ക്ക് ടച്ച് വിവേസ് ആന്‍സ് ബാര്‍ബോണി കലക്ഷന്‍, ഫ്രാന്‍സിലെ നോര്‍മണ്ഡിയില്‍ രൂപ കല്പന ചെയ്ത പോസിറ്റാനോ ലിനന്‍ ഷര്‍ട്ടുകള്‍, മദ്രാസ് ചെക്കുകള്‍, സീര്‍സക്കര്‍, പോളോ ഷര്‍ട്ട് ഇസഡ് എന്നിവയെല്ലാം ശേഖരത്തില്‍ ഉണ്ട്.

കൊച്ചിയില്‍ മാത്രം 5 ഷോറൂമുകളാണ് തുറന്നിട്ടുള്ളത്. എം.ജി. റോഡ് കോളജ് ഗ്രൗണ്ട് ജംഗ്ഷന്‍, എംജി റോഡ് നോര്‍ത്ത് എന്‍ഡ്, എന്‍.എച്ച് ബൈപാസ് പാലാരിവട്ടം, ലുലു മാള്‍ എന്നിവിടങ്ങളിലാണ് കൊച്ചിയിലെ ഷോറൂമുകള്‍. തിരുവനന്തപുരം എംജി റോഡ്, പട്ടം എന്നിവിടങ്ങളില്‍ രണ്ടു ഷോറൂമുകള്‍ ഉണ്ട്.

കോഴിക്കോട് ഫോക്കസ് മാളിലും ചെറുട്ടി റോഡിലും തിരുവല്ല എം.സി. റോഡില്‍ ദീപാ ജംഗ്ഷനിലും തൃശൂര്‍ പൂതോള്‍ റോഡിലും പാലക്കാട് കോളജ് റോഡിലുമാണ് മറ്റ് ഷോറൂമുകള്‍.

മഹാമാരിയ്ക്ക് ശേഷമുള്ള സ്ഥിതിഗതികള്‍ കണക്കിലെടുത്ത് സോഡിയാക് കൂടുതല്‍ ഷോറൂമുകള്‍ തുറക്കുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ സല്‍മാന്‍ നൂറാണി പറഞ്ഞു.

രൂപകല്പന, നിര്‍മാണം, വിപണനം എന്നീ എല്ലാ മേഖലകളിലും സോഡിയാക്കിന്റെ കര്‍ശന നിയന്ത്രണം ഉണ്ട്. ഇന്ത്യയില്‍ കമ്പനിയുടെ സ്വന്തം 100 റീട്ടെയ്‌ലര്‍ ചാനലുകള്‍ക്കും പുറമേ അഖിലേന്ത്യാ തലത്തില്‍ 12000 മള്‍ട്ടിബ്രാന്‍ഡ് റീട്ടെയ്‌ലര്‍മാരും ഉണ്ട്.

യുകെ, ജര്‍മനി, യുഎസ്എ എന്നിവിടങ്ങളിലും സോഡിയാക്കിന് സാന്നിധ്യം ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.zodiaconline.com