ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടി

കോഴിക്കോട്: പത്തനംതിട്ടയിൽ നടന്ന 22-മത് സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത-ഗ്രൂപ്പ് ഇനങ്ങളിലായി ഗോൾഡ്, സിൽവർ, ബ്രോൺസ് മെഡലുകളും ഹിമാചലിൽ നടക്കുന്ന നാഷനൽ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യതയും കരസ്ഥമാക്കിയ യസീദ് അബ്ദുല്ല (ഹിമായത്തുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർഥി), റുഅ നിയാദ് (നടക്കാവ് ഗേൾസ് സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർഥിനി), അർഷിഫ് സലാം (ഒളവണ്ണ സഫയർ സ്കൂൾ, അഞ്ചാം ക്ലാസ്സ് വിദ്യാർഥി), മുഹമ്മദ് നിഷാദ് (ബേപ്പൂർ ഗവ. ഹൈസ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർഥി), ആയിഷ (ദേവദാസ് യു.പി. സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർഥി).

എല്ലാവരും അരക്കിണർ യിൻ യാങ് സ്കൂൾ ഓഫ് മാർഷൽ ആർട്സ് സ്കൂൾ പഠിത്തക്കളാണ്. റംഷി , ജരീഷ് എന്നിവരാണ് ട്രയിനേഴ്സ്.