കര്‍ഷക സമര പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍ അർപ്പിച്ചു പ്രകടനം നടത്തി

വടക്കേക്കാട്: ഒരു വര്‍ഷവും മൂന്ന് മാസവും നീണ്ടുനിന്ന പോരാട്ടത്തിന്‍റെ വീഥിയില്‍ ഒടുവില്‍ വിജയം നേടിയ കര്‍ഷക സമര പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍ അർപ്പിച്ചു വെൽഫെയർ പാർട്ടി കൊച്ചന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കൊച്ചന്നൂർ സെന്ററിൽ പ്രകടനം നടത്തി. 

പാർട്ടി വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുറസാക്ക്, കമ്മിറ്റി സെക്രട്ടറി ഷാഹുൽ ഹമീദ്, കൊച്ചന്നൂർ യൂണിറ്റ് പ്രസിഡന്റ് സലീം, സെക്രട്ടറി അസ്‌ലം എന്നിവർ നേതൃത്വം നൽകി. 

ജലീൽ, യൂനസ്, ഹമീദ് യു എ, ഇസ്മയിൽ, കെ. എച്ച് മുഹമ്മദലി, ഉമ്മർ, സലീം പി. എ, ഷാൻ തുടങ്ങിയവർ പങ്കെടുത്തു.