
കൊച്ചി: വെബോസ് 4 കെ സ്മാര്‍ട്ട് ടിവി ശ്രേണിയില്‍, 32, 43, 50, 55 ഇഞ്ചു ടിവികള്‍ അക്കായ് വിപണിയില്‍ അവതരിപ്പിച്ചു. വിപ്ലവകരം എന്നു വിശേഷിപ്പിക്കാവുന്ന വെബോസിലാണ്, പുതിയ ശ്രേണിയായ 4 കെ, എഫ്എച്ച്ഡി, എച്ച് ഡി സ്മാര്‍ട്ട് ടിവികള്‍ എത്തുക.
മാജിക് റിമോട്ട്, തിങ്ക് എഐ എന്നിവ പുതിയ ദൃശ്യാനുഭവം ലഭ്യമാക്കുന്നു. അക്കായ് ബജാജ് ഫിനാന്‍സ്, പൈന്‍ലാബ്സ് കോട്ടക് തുടങ്ങിയവയുടെ 3999 രൂപയില്‍ തുടങ്ങുന്ന ഇഎംഐ ഓഫറും ഉണ്ട്. കണ്ടന്റുകളും മറ്റു വിവരങ്ങളും ഒറ്റ ക്ലിക്കില്‍ തന്നെ ലഭ്യമാണ്. സ്ലീക്ക് ഡിസൈനോടുകൂടിയ റിമോട്ട്, ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഉള്ളതാണ്. എര്ഗോണൊമിക് സ്കോളിങ്ങ് അനുഭൂതിയാണ് ഇത് നല്‍കുക.
മാജിക് റിമോട്ടിന്റെ സാധ്യതകള്‍ അനന്തമാണ്. വോയ്സ് കണ്ട്രോള് ആണ് പ്രധാനം. റിമോട്ടിനോട് പറഞ്ഞാല്‍ ചാനല്‍ മാറ്റിക്കൊണ്ടിരിക്കും. ലൊക്കേഷന്‍ ഉള്‍പ്പെടെ ഉള്ളവ കണ്ടുപിടിക്കാനും കഴിയും. അക്കായ് വെബോസിന്റെ സ്മാര്‍ട്ട് ടിവി ശ്രേണി 4 കെ, 55 ഇഞ്ച്, 50 ഇഞ്ച്, 43 ഇഞ്ച്, 32 ഇഞ്ച് പതിപ്പുകളില്‍ ലഭ്യമാണ്.
അക്കായ് യുടെ ബെസല്‍ലെസ് ഡിസൈന്‍, വിപുലമായ യുബര്‍- ഫാക് ഷണല്. ഫീച്ചറുകളാണ് ഉപഭോക്താവിന് നല്‍കുക. അക്കായ് വെബോസ്, എച്ച്ഡിആര്‍ 10 എച്ച് എല്‍ജി, ഡോള്‍ബി ഓഡിയോ, ഡ്യുവല്‍ ബാന്‍ഡ് വൈവൈ, 2 വേ ബ്ലൂ ടൂത്ത്, 5.0 സ്ക്രീന്‍ മിററിങ്ങ്, 4 കെ അപ്സെകെയിലിങ്, 1.5 ജിബി റാം, 8 ജിബി റോം എന്നീ സവിശേഷതകളോടെയാണ് എത്തുന്നത്. പ്രൈം വീഡിയോ, നെറ്റ്ഫ്ളിക്സ്, സീ 5, സോണി ലൈവ്, ഹോട്ട്സ്റ്റാര്‍, ആപ്പിള്‍ ടിവി തുടങ്ങിയ ഒടിടി പ്ലാറ്റ് ഫോമുകളും ലഭിക്കും.
ഉപഭോക്താവിന് കൂടുതല്‍ മൂല്യം നല്‍കുകയാണ് അക്കായ് യുടെ ലക്ഷ്യമെന്ന് അക്കായ് ഇന്ത്യ ഡയറക്ടര്‍ അനുരാഗ് ശര്‍മ പറഞ്ഞു. ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഓരോ പുതിയ ഉല്‍പന്നമെന്ന് അനുരാഗ് ശര്‍മ കൂട്ടിച്ചേര്‍ത്തു.
ജാപ്പനീസ് പാരമ്പര്യമുള്ള അക്കായ്ക്ക് ടെലിവിഷന്‍, വാഷിംഗ് മെഷീന്, എയര്‍ കണ്ടീഷണേഴ്സ്, എയര്‍ പ്യൂരിഫയര്‍ തുടങ്ങി ഒട്ടേറെ ഉല്പന്നങ്ങള് ഉണ്ട്. കമ്പനിയുടെ ഭാഗമായ ഹോം ടെക് ഡിജിറ്റല്‍ ആണ് റീട്ടെയ്ല്‍, രംഗത്ത് പ്രവര്‍ത്തിക്കുന്നത്.
0 Comments