ലോട്ടറി തൊഴിലാളിക്ക് 10000 രൂപ ഓണം ബോണസ് നൽകണം- ഐ.എൻ.ടി.യു.സി

സുൽത്താൻ ബത്തേരി: ആൾ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് (INTUC) വയനാട് ജില്ല നേതൃത ക്യാമ്പ് ബത്തേരി മണ്ഡലം കോൺഗ്രസ് ഓഫിസിൽ വെച്ച് ചേർന്നു.

കേരളത്തിലെ മുഴുവൻ ലോട്ടറി തൊഴിലാളികൾക്കും 10000 രൂപ ഓണം ബോണസും പെൻഷനായി 5000 രൂപയും ലോട്ടറിയുടെ സമ്മാന ഘടന പരിഷ്കരിച്ച് 100 ടിക്കറ്റിന് 10 സമ്മാനം ഉറപ്പ് വരുത്തണമെന്നും, ക്ഷേമധിനിയിൽ അംശയാധായം അടക്കാൻ വിഴ്ച്ച വന്നവർക്ക് പുതുക്കുവാനുള്ള അവസരം നൽക്കണമെന്നും സർക്കാറിനോട് അവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യ്തു. ജില്ലാ പ്രസിഡന്റ് എം.എ. ജോസഫ് ആധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഭുവനേന്ദ്രൻ കെ.പി., ഉമ്മർ കുണ്ടാട്ടിൽ, ആർ. ഉണ്ണികൃഷ്ണൻ, സുന്ദർരാജ് ഇടപെട്ടി, ബാബു മേപ്പാടി, മോഹനൻ മഞ്ചുമോൾ എന്നിവർ സംസാരിച്ചു.