വിദ്യാർത്ഥി യാത്ര വിഷയം; കെ.എസ്.യു ട്രാൻസ്‌പോർട് ഓഫീസർക്ക് നിവേദനം നൽകി

കൽപ്പറ്റ: കെഎസ്ആർടിസി, പ്രൈവറ്റ് ബസ്സുകളിൽ യാത്രചെയ്യുന്ന വിദ്യാർത്ഥികൾ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിച്ച് ഉടനടി നടപടി സ്വീകരിക്കണമെന്ന് കെ.എസ്‌.യു ആവശ്യപ്പെട്ടു.

കെഎസ്ആർടിസി ബസ്സിലെ പാസ് നൽകാത്തതുമായി ബന്ധപ്പെട്ട വിഷയവും വന്യമൃഗശല്യവും മറ്റു വാഹന സൗകര്യവും ഇല്ലാത്ത വയനാട് പോലുള്ള ഒരു ജില്ലയിൽ വിദ്യാർത്ഥികൾ വീടുകളിൽ സമയത്ത് എത്തുന്നതുമായി നേരിടുന്ന യാത്രാക്ലേശം അടിയന്തരമായി പരിഹരിക്കണമെന്നും മറ്റ് നിരവധി ആവിശ്യങ്ങളും ഉന്നയിച്ചുകൊണ്ട് ജില്ലാ റോഡ് ട്രാൻസ്പോർട്ട് ഓഫീസർക്ക് കെ.എസ്‌.യു ജില്ലാ ജനറൽ സെക്രട്ടറി ഗൗതം ഗോകുൽദാസിന്റെയും, കൽപ്പറ്റ നിയോജകമണ്ഡലം ഉപാധ്യക്ഷൻ മുബാരീഷ് ഹദീഫിന്റെയും നേതൃത്വത്തിൽ നിവേദനം നൽകുകയും കൂടികാഴ്ച നടത്തുകയും ചെയ്തു.

കലക്ടറേറ്റിൽ നടന്ന യോഗത്തിൽ ഉന്നയിച്ച പരാതികളിൽ എത്രയും പെട്ടെന്ന് തന്നെ പരിഹാരം കാണുമെന്നും ട്രാൻസ്‌പോർട് ഓഫീസർ കെ.എസ്.യു നേതാക്കൾക്ക് ഉറപ്പു നൽകി.