
കൊച്ചി: പ്രാദേശിക ഷോര്‍ട്ട് ന്യൂസ് സേവന ദാതാക്കളായ വേ 2 ന്യൂസ്, സീരിസ്-എ റൗണ്ടില്‍, വെസ്റ്റ് ബ്രിഡ്ജ് ക്യാപ്പിറ്റല്‍ വഴി 16.75 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. മലയാളം, തമിഴ്, കന്നഡ ഭാഷകളിലേയ്ക്ക് വേ 2 ന്യൂസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പ്രസ്തുത ഫണ്ട് വിനിയോഗിക്കും. ഹൈദരാബാദിലെ പ്രാദേശിക ഭാഷാ ഷോര്‍ട്ട് ന്യൂസ് ആപ്പാണ്, വേ 2 ന്യൂസ്.
വാര്‍ത്തകള്‍ക്ക് കൂടുതല്‍ വിശ്വാസനീയത കൈവരുത്തുന്നതിന്, കമ്പനി കൂടുതല്‍ ആശ്രയിക്കുന്നത് നിര്‍മിത ബുദ്ധിയെയാണ്. നിലവിലുള്ള സോഷ്യല്‍ മീഡിയ സംവിധാനവും വാര്‍ത്താ സിണ്ടിക്കേഷന്‍ പ്ലാറ്റ് ഫോമും, നല്കുന്ന തെറ്റായ പ്രാദേശിക വാര്‍ത്തകളെ തിരുത്തിക്കൊണ്ടാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന് വേ 2 ന്യൂസ് സ്ഥാപകനും സിഇഒയുമായ രാജു വനപാല പറഞ്ഞു.
സുസ്ഥിരവും വിപ്ലവാത്മകവുമായ പ്രവര്‍ത്തനമാണ് കമ്പനിയുടെതെന്ന് വെസ്റ്റ് ബ്രിഡ്ജ് ക്യാപ്പിറ്റല്‍ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുമീര്‍ ഛദ പറഞ്ഞു. സിറ്റിസന്‍ ജേര്‍ണലിസ്റ്റുകളുടെ ഒരു പ്ലാറ്റ് ഫോമാണിത്.
30000 ഓണ്‍ ഗ്രൗണ്ട് റിപ്പോര്‍ട്ടര്‍ മാരാണ് വേ 2 ന്യൂസിനുള്ളത്. 23 ജില്ലകളിലായി 1100 കേന്ദ്രങ്ങളിലും ആന്ധ്രാപ്രദേശ്, തെലങ്കാനകളിലെ പ്രധാന നഗരങ്ങളിലും സാന്നിധ്യം ഉണ്ട്. എട്ട് ബില്യണ്‍ പ്രേക്ഷകരാണ് പ്രതിമാസം വേ 2 ന്യൂസിനുള്ളത്. എംഎയു- ഡിഎയു അനുപാതം 50 ശതമാനത്തിലേറെ വരും.
ഇന്ത്യയിലും മൗറിഷ്യസിലുമായി ഏഴ് ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ നിക്ഷേപമുള്ള കമ്പനിയാണ് വെസ്റ്റ് ബ്രിഡ്ജ് കാപ്പിറ്റല്‍.
0 Comments