വ്യാപാരി വ്യവസായി സമിതി കോടമ്പുഴ യൂണിറ്റ് കൺവെൻഷൻ നടത്തി

ഫറോക്ക്: ജിഎസ്ടി-യിലെ അശാസ്ത്രീയ ന്യൂനതകൾ, വ്യാപാരീ ദ്രോഹ നിയമങ്ങൾ എന്നിവ പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കോടമ്പുഴ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.

കൺവെൻഷൻ ജില്ലാ സെക്രട്ടറി ടി. മരക്കാർ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി മധുസൂദനൻ, പ്രസിഡൻറ് എ.എം. ഷാജി, ജോയിൻ സെക്രട്ടറി എം .സുരേഷ്, വൈസ് പ്രസിഡൻറ് ജലീൽ ചാലിയിൽ എന്നിവർ പങ്കെടുത്തു.

പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. പ്രസിഡണ്ട്- അബ്ദുൽ റസാക്ക്. വി.കെ., വൈസ് പ്രസിഡണ്ട്- യൂസഫലി പി., സെക്രട്ടറി- ശ്രീധരൻ നടുക്കണ്ടി, ജോ.സെക്രട്ടറി- റഫീക്ക് ആറ്റുപുറം, ട്രഷറർ- ചന്ദ്രദാസൻ വി. എന്നിവരെ തിരഞ്ഞെടുത്തു.