കുട്ടികൾക്ക് ഉണർവേകി വായന വാരാചരണം

വള്ളിയാട്: വള്ളിയാട് എം.എൽ.പി. സ്കൂളിൽ വായന വാരാചരണം മൂന്നാം ദിനം പിന്നിട്ടു. വൈവിധ്യ മാർന്ന പരിപാടികളിൽ മുഴുവൻ കുട്ടികളും പങ്കാളികളായി.

ലൈബ്രറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളിൽ അക്ഷരമരം കുട്ടികൾ നിർമ്മിച്ച അക്ഷരക്കാർഡ് കൊണ്ട് അധ്യാപികമാരും കുട്ടികളും ചേർന്ന് അലങ്കരിച്ചു.

ലൈബ്രറി ശാക്തീകരണ ത്തിന്റെ ഭാഗമായി, സേവ് പരിസ്ഥിതി ദിനത്തിന് ഒരാ മുഖം എന്ന പുസ്തകം സ്കൂൾ ലൈബ്രറി കൺവീനർ ഹെഡ്മിസ്ട്രസ് ജസ്ന എ ആറിൽ നിന്നും ഏറ്റുവാങ്ങി.

ഈ വർഷത്തെ തനതു പ്രവർത്തനപദ്ധതിയായ കൂട്ട് കൂടാം പുസ്തകച്ചങ്ങാതി-യിലേക്ക് മുഴുവൻ കുട്ടികളെയും എത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ടാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

വർണ്ണാഭമായ ഒട്ടേറെ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ സ്കൂൾ ഹാളിൽ നടത്തപ്പെടും.