
ഉമ്മത്തൂർ: കുട്ടികളിൽ പരിസ്ഥിതി സ്നേഹം വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയൊട്ടാകെ പ്രവർത്തിക്കുന്ന 'ദേശീയ ഹരിതസേന ക്ലബ്' പ്രധാനാധ്യാപകൻ ടി അൻവർ എല്ലാ ഹരിതസേനാംഗങ്ങൾക്കും ഫല വൃക്ഷത്തൈകൾ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
'മരം ഒരു വരം' പദ്ധതിയുടെ ഭാഗമായി ജെസിഐ മലപ്പുറം ഫലവൃക്ഷതൈകൾ സ്പോൺസർ ചെയ്തു.
ഹരിതസേന ചുമതലയുള്ള അധ്യാപകരായ കെ എം ഷബീബ്, കെ ഫൗസിയ, ടി നഷീദ തസ്നി, കെ മർവാൻ, ഇ ഫാത്തിമ സഹല, പി ഫൗസിയ, പി കെ ഷറഫുദ്ദീൻ, കെ വി ഹഫ്സത്ത് എന്നിവർ സംബന്ധിച്ചു.
ചിത്രം: ഉമ്മത്തൂർ യുപി സ്കൂൾ ഹരിത സേനാംഗങ്ങൾ ഫല വൃക്ഷത്തൈകളുമായി.
0 Comments