ഉദയ്പൂര്‍ കൊല; കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കണം- വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍

കോഴിക്കോട്: രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന അരുംകൊല എന്തിന്റെ പേരിലായാലും അത്യന്തം അപലപനീയമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍നൈസേഷന്‍ പ്രസിഡന്റ് പി.എന്‍.അബ്ദുല്ലത്തീഫ് മദനിയും, ജന:സെക്രട്ടറി ടി.കെ.അശ്‌റഫും പ്രസ്താവിച്ചു.

ഈ സംഭവം പ്രവാചകന്‍ ആരാണെന്നോ ഇസ്‌ലാം എന്താണെന്നോ മനസ്സിലാക്കിയിട്ടില്ലാത്ത മുസ്‌ലിം വേഷധാരികളായ വികാരജീവികള്‍ പ്രവാചകനിന്ദക്ക്  പ്രതികാരം ചോദിച്ചതാണെങ്കില്‍ ഇവര്‍ ഇസ്‌ലാമിനോടും മുസ്‌ലിംകളോടും കടുത്ത വഞ്ചനയും ക്രൂരതയുമാണ് ചെയ്തിട്ടുള്ളത്. ഇത്തരക്കാരാണ് കാരുണ്യത്തിന്റെ പ്രവാചകന് കലാപത്തിന്റെ പരിവേഷം ചാര്‍ത്തി കൊടുക്കു ന്നവര്‍. അങ്ങേയറ്റം പീഡനങ്ങള്‍ ഏറ്റുവാങ്ങിയ പ്രവാചകന്‍ വിട്ടുവീഴ്ചയുടെ അതുല്യമായ മാതൃക യാണ് ജീവിതകാലത്ത് കാണിച്ചിട്ടുള്ളത്. പ്രവാചകനിന്ദക്ക് മറുപടി നരഹത്യയല്ല; പ്രവാചക ജീവി തത്തിലെ നന്മയുടെ ഏടുകള്‍ പ്രചരിപ്പിക്കലാണ്.

തിന്മയെ നന്മകൊണ്ട് നേരിടുമ്പോള്‍ ഏത് കഠിന ഹൃദയമുള്ളവരും കുറ്റസമ്മതം നടത്തും. ഇതാണ് ഇസ്‌ലാമിക രീതി- പ്രസ്താവന തുടര്‍ന്നു.

പ്രവാചകനെ നിന്ദിച്ചവര്‍ ലോകത്തിന്റെ മുന്നില്‍ തന്നെ നാണംകെട്ട് നില്‍ക്കുന്ന ഈ ഘട്ടത്തി ല്‍, അവര്‍ക്ക് വടി കൊടുക്കുന്നവര്‍ മുസ്‌ലിം പേരുള്ളവരാണെങ്കിലും അവര്‍ ഇസ്‌ലാമിന്റെ ശത്രുക്ക ളെ സഹായിക്കുകയാണ് ചെയ്യുന്നത്. സംഘ് പരിവാര്‍ തങ്ങളുടെ നേതാക്കള്‍ ചെയ്ത കുറ്റത്തിന് ബാലന്‍സ് ഒപ്പിക്കാന്‍ ഒരു സംഭവം അന്വേഷിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ചാനല്‍ ചര്‍ച്ചയില്‍ വരുന്ന സംഘപരിവാര്‍ അനുകൂലികള്‍ അത് ലഭിക്കാത്തതില്‍ നിരാശരായിരുന്നു- അവര്‍ വ്യക്ത മാക്കി.

ഇപ്പോഴുണ്ടായ സംഭവം കൃത്യമായി അന്വേഷിക്കണം. പ്രവാചകനിന്ദയുടെ പേരില്‍ തന്നെയാ ണോ ഈ അരുംകൊല നടന്നത്, അതോ മറ്റു വല്ല കാരണങ്ങളും ഉണ്ടായിട്ടുണ്ടോ എന്നും കണ്ടെ ത്തണം. വ്യാജ വീഡിയോകളും  ഏറ്റുമുട്ടലുകളും കെട്ടിച്ചമച്ച സംഭവങ്ങളും നിര്‍ലോപം നടമാടുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍ ഏതൊരു വാര്‍ത്തയുടെയും നിജസ്ഥിതി അറിയല്‍ പ്രധാനമാണ്. വസ്തുനിഷ്ഠമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്ന് പി.എന്‍.അബ്ദുല്ലത്തീഫ് മദനിയും, ടി.കെ.അശ്‌റഫും ആവശ്യപ്പെട്ടു.