യുഎഇ യിൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഞായറാഴ്ചയും അവധി പ്രഖ്യാപിച്ചു

ദുബായ്: യു എ ഇ യിൽ ഞായറാഴ്ചയും അവധി പ്രഖ്യാപിച്ചു ഭരണകൂടം. ജനുവരി ഒന്ന് മുതൽ ഇത് പ്രഭല്യത്തിൽ വരും. ഇതോടെ യു എ ഇ യിൽ ശനിയും ഞായറും പൂർണ്ണ അവധിയായിരിക്കും.

നിലവിൽ വെള്ളിയും ശനിയുമാണ് യുഎഇയിലെ അവധി ദിവസങ്ങൾ. 

അതേസമയം വെള്ളിയാഴ്ചളിൽ ഉച്ചവരെ ഓഫീസുകൾ പ്രവർത്തിക്കും. സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്‌ചകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ക്രമീകരണങ്ങൾ നടത്താനും അവരുടെ ജോലി സമയം ഫ്ലെക്‌സി-ടൈം അടിസ്ഥാനത്തിൽ ക്രമീകരിക്കാനും സൗകര്യമുണ്ട്.

ലോകത്തിലെ കുറഞ്ഞ പ്രവർത്തി ദിവസം അവതരിപ്പിച്ച രാജ്യമാണ് യു എ ഇ.

രാവിലെ 7.30 മുതൽ 12 വരെ നാലര മണിക്കൂർ ജോലിയുണ്ടാകും. വെള്ളിയാഴ്ച്ച വീട്ടിൽ നിന്ന് ജോലിചെയ്യാനും അനുമതി നൽകും. ജുമുഅ നമസ്കാരം വെള്ളിയാഴ്ചളിൽ ഉച്ചക്ക് 1.15ന് ആയിരിക്കും.