യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു

അബുദാബി: യുഎഇയിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഇന്ന് 452 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇന്നലെ 301 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 198 പേരാണ് ഇന്ന് രോഗമുക്തരായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു.

പുതിയതായി നടത്തിയ 3,96,090 പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.7 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,44,890 പേർക്ക് യുഎഇയിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,38,983 പേർ ഇതിനോടകം തന്നെ രോഗമുക്തരായി.

2,154 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 3,753 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.