യുഎഇയിൽ 79 പേർക്ക് തടവും പിഴയും

അബുദാബി: വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾക്ക് 79 പേർക്ക് അബുദാബി ക്രിമിനൽ കോടതി 3 മുതൽ 15 വർഷം വരെ ജയിൽ ശിക്ഷ വിധിച്ചു. കൂടാതെ കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 2 ലക്ഷം ദിർഹം മുതൽ 1 കോടി ദിർഹം പിഴയും അടയ്ക്കണം.

ചൈന ആസ്ഥാനമായുള്ള ഒരു സ്റ്റോക്ക് ട്രേഡിങ് വെബ്സൈറ്റിന്റെ ഓൺലൈൻ വിലാസത്തിൽ കൃത്രിമം കാണിച്ചായിരുന്നു തട്ടിപ്പ്. പ്രതികളിൽ 72 ചൈനക്കാർക്കു പുറമെ നൈജീരിയ (2), കാമറൂൺ (1), ജോർദാൻ (1), യുഗാണ്ട (1), കെനിയ (1) എന്നീ രാജ്യക്കാരും ഉൾപ്പെടും.

കേസിൽ 66 പേർ കോടതിയിൽ ഹാജരായപ്പോൾ 13 പേരുടെ അഭാവത്തിലായിരുന്നു വിധി പുറപ്പെടുവിച്ചത്. പ്രതികളുടെ കൈവശം ഉണ്ടായിരുന്ന സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്.