യുഎഇയില്‍ മതത്തിന്റെ പേരില്‍ അസഹിഷ്ണുത വളര്‍ത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

ദുബായ്: യുഎഇയില്‍ മതനിന്ദ അനുവദിക്കില്ലെന്നും മതത്തിന്റെ പേരില്‍ അസഹിഷ്ണുത വളര്‍ത്തുന്നവര്‍ക്ക് യുഎഇയില്‍ കടുത്തശിക്ഷ ലഭിക്കുമെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷൻ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.

ഏതെങ്കിലും മതത്തെയോ അതിലെ ഏതെങ്കിലും ആചാരങ്ങളെയോ പവിത്രമായ കാര്യങ്ങളെയോ അപകീർത്തിപ്പെടുത്തുക, അപമാനിക്കുക, വെല്ലുവിളിക്കുക, അനാദരിക്കുകയോ ചെയ്യുക, അല്ലെങ്കിൽ ലൈസൻസുള്ള മതപരമായ ആചരണങ്ങളോ ചടങ്ങുകളോ അക്രമത്തിലൂടെയോ ഭീഷണിയിലൂടെയോ തടസ്സപ്പെടുത്തുകയോ തടയുകയോ ചെയ്യുക. ഏതെങ്കിലും വിധത്തിൽ, ഏതെങ്കിലും വിശുദ്ധ ഗ്രന്ഥങ്ങളെ വളച്ചൊടിക്കുക, നശിപ്പിക്കുക, അവഹേളിക്കുക അല്ലെങ്കിൽ അപമാനിക്കുക. സന്ദേശവാഹകരിൽ ഒരാളെയോ അവരുടെ ഇണകളെയോ കുടുംബത്തെയോ കൂട്ടാളികളെയോ അപമാനിക്കുക, അനാദരിക്കുക, അപകീർത്തിപ്പെടുത്തുകയോ ചെയ്യുക.ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ, ഖബറിടങ്ങൾ എന്നിവയുടെ പവിത്രത നശിപ്പിക്കുകയോ ചെയ്യുക എന്നിങ്ങനെയുള്ള കുറ്റങ്ങൾക്ക് 5 വർഷത്തെ തടവ്, അല്ലെങ്കിൽ 250,000 ദിർഹം മുതൽ 2 മില്യൺ ദിർഹം വരെ പിഴ അല്ലെങ്കിൽ രണ്ടും ലഭിക്കും.

വിദ്വേഷ പ്രസംഗവും ഒരു ക്രിമിനൽ കുറ്റമാണ്. അത്തരം കുറ്റത്തിന് 5 വർഷത്തെ തടവ്, കുറഞ്ഞത് 500,000 ദിർഹം പിഴ, അല്ലെങ്കിൽ തടവും പിഴയും ലഭിക്കും.

മതം, ദേശീയത, സംസ്‌കാരം ഇവയൊന്നും നോക്കാതെ യുഎഇയില്‍ എല്ലാ മനുഷ്യര്‍ക്കും തുല്യനീതിയാണ് നല്‍കുന്നത്.